migrant-worker

പത്തനംതിട്ട: ജില്ളയിൽ ഏനാത്തും ആനപ്പാറയിലും അന്യസംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബീഹാറുകാരായ മുന്നൂറോളംപേർ പ്രതിഷേധിച്ചത്. മാസ്കുപോലും വയ്ക്കാതെയാണ് അന്യസംസ്ഥാനക്കാർ എത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണ്. തൊഴിലാളികളോട് പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തേയും ജില്ളയിൽ അന്യസംസ്ഥാനക്കാർ പ്രതിഷേധിച്ചിരുന്നു.