കൊച്ചി: മൊബൈൽ നമ്പറുകൾ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിർദേശം നല്‍കിയത്. ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് വിളിയ്ക്കുമ്പോൾ 0 കൂടെ ചേർക്കണമെന്ന നിർദേശമാണ് ഇതിൽ പ്രധാനം. ഇന്റർനെറ്റ് കണക്ടിവിറ്റിയ്ക്കായി ഉപയോഗിയ്ക്കുന്ന ഡോംഗിളുകൾക്ക് നല്‍കുന്ന നമ്പറുകളും മാറിയേക്കും. 13 അക്ക നമ്പറുകൾ ഡോംഗിളുകൾക്ക് നല്‍കും. നിലവിൽ 10 അക്ക നമ്പറുകളാണ് ഉപയോഗിയ്ക്കുന്നത്.
ടെലികോം മേഖലയിൽ ഏകീകൃത നമ്പർ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാൻഡ് ലൈൻ, മൊബൈൽ സർവീസ് നമ്പരുകൾ അനുവദിയ്ക്കുന്നതിന് പുതിയ നിർദേശങ്ങൾ സഹായകരമാകും. ഇതിന്റെ ഭാഗമായാണ് നടപടി. ഇത് രാജ്യത്ത് നിലവിലെ മൊബൈൽ നമ്പറുകൾ മാറുന്നതിന് കാരണമായേക്കും എന്നും സൂചനയുണ്ട് . പുതിയ നമ്പറുകൾക്ക് തുടക്കത്തിൽ 9 എന്ന നമ്പർ കൂടീ അധികം വേണ്ടി വന്നേക്കും. ഇതുവരെ എസ്.ടി.ഡി കോളുകൾക്കാണ് 0 ചേർക്കേണ്ടി വന്നിരുന്നതെങ്കിൽ മൊബൈൽ നമ്പറിനും ഇത് ബാധകമാക്കാനാണ് നീക്കം.