lock-down

ബംഗളൂരൂ: കർണ്ണാടകയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിച്ചു. ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഓഫിസ് അറിയിച്ചു. ഇതോടെ ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഞായറാഴ്ച രാവിലെ 7 മുതൽ വൈകിട്ട് ഏഴ്‌വരെ ലഭിക്കും.

ലോക്ക് ഡൗണിന്റെ നാലാംഘട്ടം നാളെ അവസാനിക്കുകയാണ്. പക്ഷേ, രോഗികളുടെ എണ്ണത്തിൽ കുറവില്ല. എല്ലാം അടച്ചിട്ടിട്ടും രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്ന അവസ്ഥയാണ്. ലോക്ക് ഡൗൺ ഏർപ്പെുത്തിയതോടെ ജനങ്ങൾ ശ്വാസം മുട്ടിക്കഴിയുകയായിരുന്നു. അത് പിൻവലിക്കുന്നതോടെ രോഗികളുടെ എണ്ണം കൂടുമോ എന്ന ആശങ്കയുമുണ്ട്.