നടൻ ഇർഫാന്റെ ഓർമ്മയിൽ ഭാര്യ സുതാപ സിക്ദറിന്റെ വികാരനിർഭരമായ കുറിപ്പ്. ഇൻഫാൻ മരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സുതാപ അദ്ദേഹത്തെ കണ്ടുമുട്ടുന്ന മറ്റൊരു ലോകത്തെക്കുറിച്ച് സംസാരിക്കുന്നത്. അവർ ഒരുമിച്ച് ഇനിയും പങ്കിടാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചാണ് സുതാപ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സുതാപയുടെ കുറിപ്പ്
” ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകൾക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വച്ച് നമ്മൾ ഇനിയും കണ്ടുമുട്ടും. ആ പുൽമേട്ടിൽ നമ്മുടെ ആത്മാക്കൾ തൊട്ടുതൊട്ടു കിടക്കുമ്പോൾ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാൻ ഒരുപാട് വിശേഷങ്ങളുണ്ടാകും. ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങൾ തമ്മിൽ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ.”എന്നാണ് സുതാപ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സുതാപയ്ക്കും മക്കളായ ബബിലിനും അയാനുമൊപ്പം മുംബയിൽ താമസിക്കുന്നതിനിടെ ഏപ്രിൽ 29നാണ് ഇർഫാൻ ഖാൻ മരിക്കുന്നത്. ന്യൂറോഎൻറോക്രൈൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുതാപ. ഫെബ്രുവരിയിലാണ് ഇരുവരും തങ്ങളുടെ 25ാം വിവാഹ വാർഷികം ആഘോഷിച്ചത്.