ജോർദ്ദാനിൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച് കേരളത്തിലെത്തിയ പൃഥ്വിരാജ് ഇനി ഹോം ക്വാറന്റൈനിലേക്ക്.ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ. പണം കൊടുത്തുപയോഗിക്കാവുന്ന സംവിധാനമാണ് പൃഥ്വിരാജ് പ്രയോജനപ്പെടുത്തിയത്.
ഇനി ഒരാഴ്ചത്തെ ഹോം ക്വാറന്റൈനിൽ പോകുന്ന വിവരം ഫേസ്ബുക്കിൽ കുറിച്ച പൃഥ്വിരാജ്
വീട്ടിൽ പോകുകയെന്നാൽ നിരീക്ഷണം കഴിഞ്ഞെന്നല്ല അർത്ഥമെന്നും ക്വാറന്റൈൻ വ്യവസ്ഥകളെല്ലാം കർശനമായി പാലിക്കുന്നതിനോടൊപ്പം അപകട സാദ്ധ്യതയുള്ളവരെന്ന് അധികൃതർ വിലയിരുത്തപ്പെടുന്നവരിൽ ആരും വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചു.