ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന ബോളിവുഡിലെ രണ്ട് താര വിവാഹങ്ങൾ അടുത്ത വർഷത്തേക്ക് മാറ്റിവച്ചു.രൺബീർ കപൂർ - ആലിയാ ഭട്ട് ജോടികളുടെ വിവാഹമാണ് ഇതിലൊന്ന്. കൊവിഡ് - 19 മഹാമാരിയും രൺബീർ കബീറിന്റെ പിതാവ് ഋഷികപൂറിന്റെ മരണവുമാണ് രൺബീർ - ആലിയ വിവാഹം അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാനുള്ള കാരണം. ഇരുവരുടെയും കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഈ തീരുമാനമെടുത്തത്.അടുത്ത വർഷം പകുതിക്ക് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചന.ഈ വർഷം നടക്കാനിരുന്ന വരുൺ ധവാൻ - നടാഷാ ദലാൽ ജോടികളുടെ വിവാഹവും അടുത്ത വർഷത്തേക്ക് മാറ്റി. ധവാൻ - ദലാൽ കുടുംബങ്ങൾ ഒരുമിച്ചാണ് തീരുമാനമെടുത്തത്.