മുഖക്കുരു എന്നും എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. മുഖക്കുരു അകറ്റാൻ എന്ത് മാർഗ്ഗവും പരീക്ഷിക്കാനും നമ്മൾ തയ്യാറാണ്. പർശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ. എന്നാൽ, ഇനി പാർശ്വഫലങ്ങളെ ഭയക്കാതെ തന്നെ നമുക്ക് മുഖക്കുരു അകറ്റാനാകും. അതും പ്രകൃതിദത്ത വഴികളിലൂടെ. മുൾട്ടാനിമിട്ടി എങ്ങനെയെല്ലാം ഇതിന് പരിഹാരമായി ഉപയോഗിക്കാമെന്ന് നോക്കാം.
മുൾട്ടാനിമിട്ടിയും മഞ്ഞളും
2 ടീസ്പൂൺ മുൾട്ടാനിമിട്ടി, 1 ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടീസ്പൂൺ തേൻ എന്നിവ നല്ലത് പോലെ മിക്സ് ചെയ്ത ശേഷം നല്ലത് പോലെ കഴുകി വൃത്തിയാക്കിയ മുഖത്ത് ഇത് പുരട്ടണം. ഏകദേശം 15 - 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ചോ തണുത്ത വെള്ളം ഉപയോഗിച്ചോ മുഖം കളുകാവുന്നതാണ്. ആഴ്ചയിൽ 2 - 3 തവണ ഇത് ചെയ്യാവുന്നതാണ്.
മുൾട്ടാനിമിട്ടിയും വേപ്പും
2 ടീസ്പൂൺമുൾട്ടാനിമിട്ടി, 1 ടീസ്പൂൺ വേപ്പ് പൊടി, 1 ടീസ്പൂൺ റോസ് വാട്ടർ, 1/2 ടീസ്പൂൺ നാരങ്ങ നീര് എന്നിവ നല്ലത് പോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനുറ്റ് നേരം ഉണങ്ങാൻ വിട്ട ശേഷം കളുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യുക.
മുൾട്ടാനിമിട്ടിയും ചന്ദനവും
2 ടീസ്പൂൺ മുൾട്ടാനിമിട്ടി, 2 ടീസ്പൂൺ ചന്ദനപ്പൊടി, 1 ടീസ്പൂൺ കടലമാവ്, 1 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ഒരു മിനുസമാർന്ന മിശ്രിതം ലഭിക്കുന്നത് വരെ യോജിപ്പിക്കുക. ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകി വരണ്ടതാക്കുക. ശേഷം ഒരു ഫെയ്‌സ് പായ്ക്ക് പോലെ ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കളുകി കളയുക.
മുൾട്ടാനിമിട്ടിയും തൈരും
2 ടീസ്പൂൺ മുൾട്ടാനിമിട്ടി, 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങ എന്നിവ നല്ലപോലെ മിശ്രിതമാക്കുക. അതിന് ശേഷം ഇത് മുഖത്ത് പുരട്ടി ഒന്ന് ഉണങ്ങാനായി കാത്തിരിക്കുക. അതിന് ശേഷം മുഖം കളുകി കളയുക.
മുൾട്ടാനിമിട്ടിയും കറ്റാർ വാഴയും
2 ടീസ്പൂൺ കറ്റാർ വാഴയുടെ ജെൽ, 1 ടീസ്പൂൺ മൾട്ടാനിമിട്ടി എന്നിവ നല്ലത് പോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതു ആഴ്ചയിൽ രണ്ട് പ്രാവശ്യം പരീക്ഷിക്കാവുന്നതാണ്.