-lions

മരക്കൊമ്പിൽ നിന്ന് താഴെവീണ് നാണംകെട്ട ഒരു സിംഹത്താന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ. ഇരതേടൽകഴിഞ്ഞ് മരക്കൊമ്പിൽ വിശ്രമിക്കുക്കയായിരുന്നു സിംഹത്താനും പെൺ സുഹൃത്തുക്കളും. പെൺ സിംഹങ്ങൾ മരത്തിന്റെ ബലമുള്ള ശിഖരത്തിലാണ് വിശ്രമിച്ചത്. എന്നാൽ സിംഹത്താൻ താരതമ്യേന ബലക്കുറവുള്ള ശിഖരത്തിലാണ് കിടന്നത്. ഇതാണ് സിംഹത്തിനു വിനയായതും.

സിംഹത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി ആ മരക്കൊമ്പിനില്ലായിരുന്നു. ഉണങ്ങിയ ശിഖരത്തിന്റെ അറ്റം സിംഹരാജന്റെ ഭാരം താങ്ങാനാവാതെ ഒടിഞ്ഞു വീണു. താഴെ വീണ സിംഹം ചുറ്റുപാടും നോക്കിയിട്ട് തലകുടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.പറ്റിയ അബദ്ധം ആരും കണ്ടില്ലല്ലോ എന്നാണ് സിംഹം ചുറ്റും നോക്കി ഉറപ്പിച്ചതെന്നാണ് വീഡ‍ിയോ കണ്ടവർ പറയുന്നത്.. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് ചിരിപടർത്തുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

This lion's showing off in front of the females failed miserably and he looks little embarrassed. pic.twitter.com/AMOpEWTNjT

— Sudha Ramen IFS 🇮🇳 (@SudhaRamenIFS) May 27, 2020