കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വിദ്യാലയങ്ങൾ ഉടനെ തുറക്കില്ല.ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകളാണ് തുടങ്ങുന്നത്.പുത്തനുടുപ്പും കുടയുമായി മഴ നനഞ്ഞ് സ്കൂൾ തുറപ്പ് ആഘോഷിക്കാൻ കുട്ടികൾക്ക് ഈ വർഷം കഴിയില്ല.കൊവിഡ് ഭീതിയിൽ നീട്ടിക്കിട്ടിയ അവധി വെള്ളത്തിൽ കളിച്ചും മീൻ പിടിച്ചും രസിക്കുകയാണ് കുട്ടികൾ