pic

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്രൈംബ്രാഞ്ച് ഡി.ജി.പി ടാേമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി വിജിലൻസ് കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോട്ടയം വിജിലൻസ് കോടതി വ്യക്തമാക്കി. പദവി ദുരുപയോഗം ചെയ്ത് 65ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. തൃശൂർ സ്വദേശിയാണ് കേസ് നൽകിയത്. തച്ചങ്കരിയുടെ വാദങ്ങൾക്ക് കഴമ്പില്ലെന്നും വിചാരണ നേരിടണമെന്നും കുറ്റം നിലനിൽക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.