ന്യൂഡൽഹി: റഷ്യയിൽ മോസ്കോയിൽ നിന്നുള്ള ഇന്ത്യക്കാരുമായി വരാൻ പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന്റെ ഒരു പൈലറ്രിന് കൊവിഡ് സ്ഥിരീകരിച്ചു. വിമാനം പുറപ്പെടുന്നതിന് മുൻപ് ഡൽഹിയിൽ നടത്തിയ പരിശോധനയിൽ പൈലറ്രിന് കൊവിഡ് ഫലം നെഗറ്റീവ് ആയി തെറ്റായി കണ്ടെത്തി.
എന്നാൽ വിമാനം പുറപ്പെട്ട ശേഷം ഇത് കൊവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചതോടെയാണ് വിമാനം തിരികെ വിളിച്ചത്. ഈ സമയം ഉസ്ബെക്കിസ്ഥാൻ മേഖലയിലായിരുന്നു വിമാനം. ഉച്ചക്ക് 12.30ഓടെ തിരികെയെത്തിയ വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും ക്വാറന്റൈൻ ചെയ്തു. തുടർന്ന് വിമാനം അണുവിമുക്തമാക്കും. മോസ്കോയിലേക്ക് മറ്റൊരു വിമാനം അയക്കുമെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.