esaf-bank

കൊച്ചി: ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് 2019-20ൽ 110 ശതമാനം വർദ്ധനയോടെ 190.39 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018-19ൽ ലാഭം 90.29 കോടി രൂപയായിരുന്നു. ഒട്ടേറെ വെല്ലുവിളികൾക്കിടയിലും മികച്ച പ്രകടനം നടത്താൻ ബാങ്കിന് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

മൊത്തം ബിസിനസ് 49.05 ശതമാനം ഉയർന്ന് 13,846 കോടി രൂപയായി. നിക്ഷേപം 62.81 ശതമാനവും വായ്‌പകൾ 37.11 ശതമാനവും ഉയർന്നു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 1.61 ശതമാനത്തിൽ നിന്ന് 1.53 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 0.77 ശതമാനത്തിൽ നിന്ന് 0.64 ശതമാനത്തിലേക്കും കുറഞ്ഞത് നേട്ടമായി. 24.03 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്‌തതാ അനുപാതം.