terrorist-syed-salahuddin
TERRORIST SYED SALAHUDDIN

ഇസ്‌ലാമാബാദ്: ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ തലവൻ സയ്യിദ് സലാഹുദ്ദീന് മെയ് 25ന് ഇസ്‌ലാമാബാദിൽ വച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. പാക് ചാര സംഘടനയായ ഐ.എസ്‌.ഐയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ.സലാഹുദീനും പാക് ചാരസംഘടനയും തമ്മിൽ അടുത്തിടെ തെറ്റിയതാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ
ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

സലാഹുദീനെ അപായപ്പെടുത്താനല്ല, കർശന മുന്നറിയിപ്പ് നൽകാനാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാക് ചാരസംഘടന പിന്തുണ നൽകുന്ന നിരവധി ഭീകര സംഘടനകളുടെ ഐക്യവേദിയുടെ തലവനും സലാഹുദീനാണ്. ഹിസ്ബുൾ ഭീകര സംഘടനയ്ക്ക് ഐ.എസ്‌.ഐയിൽ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് സലാഹുദീൻ അടുത്തിടെ പരാതിപ്പെട്ടിരുന്നു. പരിശീലനവും ആയുധങ്ങളും നൽകാത്തതിനാൽ ഭീകര സംഘടനയിൽ നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നുവെന്നും സലാഹുദ്ദീൻ പരാതിപ്പെട്ടിരുന്നു. ഹിസ്ബുൾ കമാൻഡർ റിയാസ് നൈകുവിനെ കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻസൈന്യം വധിച്ചതിന് പിന്നാലെ ഐ.എസ്‌.ഐക്കെതിരായ വിമർശനം സലാഹുദീൻ കടുപ്പിച്ചിരുന്നു.