sony-bravia

കൊച്ചി: സോണിയുടെ അൾട്ര എച്ച്.ഡി എൽ.ഇ.ഡി ഡിസ്‌പ്ളേയോട് കൂടിയ പുതിയ ബ്രാവിയ എക്‌സ് 8000 എച്ച്., എക്‌സ് 7500 എച്ച് എന്നീ ടിവികൾ വിപണിയിലെത്തി. 43 മുതൽ 216 സെന്റീമീറ്റ‌ർ സൈസ് വരെയുള്ള സ്‌ക്രീനുകളാണ് എക്‌സ് 8000 എച്ചിനുള്ളത്. എക്‌സ് 7500 എച്ചിന് 43 മുതൽ 140 സെന്റീമീറ്രർ വരെ. മികച്ചതും കൂടുതൽ കളറോട് കൂടിയതുമായ കാഴ്‌ചാനുഭവം സമ്മാനിക്കുന്ന ഡിസ്‌പ്ളേ, ഡോൾബി അറ്റ്മോസ് ഉറപ്പാക്കുന്ന മികവുറ്റ ശബ്ദാനുഭവം, ഗൂഗിൾ അസിസ്‌റ്റന്റോട് കൂടിയതും ഹാൻഡ‌്‌സ്-ഫ്രീ സെർച്ചുമുള്ള ആൻഡ്രോയിഡ് ടിവി, ബിൽട്ട്-ഇൻ വോയിസ് കൺട്രോൾ മൈക്രോഫോൺ എന്നിങ്ങനെ മികവുകളാൽ സമ്പന്നമാണിവ. വില 79,990 രൂപ മുതൽ.