ബെർലിൻ: ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ക്ഷണം ജർമ്മൻ ചാൻസലർ ആംഗേല മെർക്കൽ നിരാകരിച്ചു. ക്ഷണിച്ചതിന് ട്രംപിന് മെർക്കൽ കൃതജ്ഞത അറിയിച്ചതായും കൊവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയ്ക്കിടെ വാഷിംഗ്ടണിലേക്കുള്ള യാത്ര മെർക്കലിന് സ്വീകാര്യമല്ലെന്നും ജർമൻ സർക്കാരിന്റെ ഔദ്യോഗിക വക്താവായ സ്റ്റീഫൻ സൈബെർട്ട് അറിയിച്ചു. ജൂൺ അവസാനം വാഷിംഗ്ടണിലാണ് ഉച്ചകോടി നടക്കുന്നത്.