തിരുവനന്തപുരം:കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ വിവരം മറച്ചുവച്ച് ചികിത്സ തേടിയതിനെത്തുടർന്ന് തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടർമാർ ക്വാറന്റീനിലായി.അപകടത്തെ തുടർന്നാണ് നിരീക്ഷണത്തിലായിരുന്ന ആൾ ആശുപത്രിയിലെത്തിയത്. ഹൈദരാബാദിൽ നിന്നാണ് ഇയാൾ എത്തിയത്. വീണ് പരുക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. തുടർന്ന് അടിയന്തര ചികിത്സ നൽകുകയും ചെയ്തു. കൊവിഡ് നിരീക്ഷണത്തിലായിരുന്നെന്ന് പിന്നീടാണ് പറയുന്നത്. ഇതോടെയാണ് ഡോക്ടർമാരും രണ്ടു നഴ്സുമാരും ക്വാറന്റീനിൽ പ്രവേശിച്ചത്. പരുക്കേറ്റയാളുെട സ്രവം പരിശോധനയ്ക്കു അയച്ചിട്ടുണ്ട്