റിയാദ്: സൗദിയിൽ ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നേക്കും. എന്നാൽ, മക്കയിൽ പള്ളികൾ ജൂൺ 21നാണ് തുറക്കുന്നത്. രാജ്യത്ത് 98,800 മുസ്‍ലിം പള്ളികളുടെ ശുചീകരണം പൂർത്തിയായി. ദുബായിൽ ബീച്ചുകളും പ്രധാന പാർക്കുകളും തുറന്നു. സർക്കാർ ഓഫിസുകൾ 50 ശതമാനം പേരുമായി ഇന്ന് മുതൽ പ്രവർത്തിക്കും. ജൂൺ 14 മുതൽ പ്രവർത്തനം പൂർണ തോതിലാവും. മ്യൂസിയങ്ങൾ നാളെ തുറക്കും. ബഹ്‌റൈനിലെ പള്ളികളിൽ ജുമു അ നമസ്കാരം ജൂൺ അഞ്ചിന് പുനഃരാരംഭിക്കും.
രാജ്യം - രോഗികൾ- മരണം
സൗദി - 81,766 - 458
ഖത്തർ - 52,907 -36
യു.എ.ഇ - 33,170 - 260
കുവൈറ്റ് - 25,184 -194
ബഹ്റൈൻ - 10,449 -15
ഒമാൻ - 9,820 -42