വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിൽ ചുവരുകളും പ്രാധാന്യം അർഹിക്കുന്നുണ്ട്. അതിനാൽ തന്നെ പലരും ചുവരുകൾ പലതരത്തിലാണ് അലങ്കരിക്കുന്നത്. ചുവരുകളുടെ അലങ്കാരത്തിനനുസരിച്ച് വീടിന്റെ ഭംഗിയും വർദ്ധിക്കുന്നു. വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനായി ചുവരുകൾ എങ്ങനെയെല്ലാമാണ് അലങ്കരിക്കാൻ സാധിക്കും എന്ന് നോക്കാം.
ചുവരുകൾ അലങ്കരിക്കാൻ പല വഴികളുമുണ്ട്. അതിൽ ഒരു വഴിയാണ് ഭംഗിയുള്ള പെയിന്റിംഗുകൾ ചുവരുകളിൽ തൂക്കിയിടുക എന്നത്.
ചുവരുകളിൽ ട്രാൻസ്പാരന്റ് കർട്ടണുകൾ ഇടുകയെന്നതാണ് മറ്റൊരു മാർഗ്ഗം. ഇതും ചുവരിന് ഭംഗി നൽകുന്ന ഒന്നു തന്നെയാണ്. ഇത് ഇരു വശങ്ങളിലേയ്ക്കും വലിച്ച് ചുവർ പുറത്ത് കാണുന്ന രീതിയിൽ ക്രമീകരിയ്ക്കാം.
വാൾപേപ്പർ ചുവരുകൾക്ക് ഭംഗി നൽകുന്ന മറ്റൊരു അലങ്കാരമാണ്. വ്യത്യസ്തമായ വാൾപേപ്പറുകൾ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.
എൽ.സി.ഡി ടൈപ്പ് ടെലിവിഷൻ ചുവരിന് ഭംഗി നൽകുന്നതിനൊപ്പം തന്നെ ഇത് മുറിയിലെ സ്ഥലം ലാഭിയ്ക്കാനും സഹായിക്കുന്നു.
ആനിമേഷൻ ചിത്രങ്ങൾ ചുവരിന് ഭംഗി നൽകുന്ന മറ്റൊരു അലങ്കാര വസ്തുവാണ്.
ചുവരിൽ ഭംഗിയുള്ള ഷെൽഫുകൾ പിടിപ്പിയ്ക്കാവുന്നതാണ്.
ചുവരുകൾക്ക് ആകർഷകങ്ങളായ പെയിന്റ് നൽകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.