ബീജിംഗ്: ചൈനയിലെ ബീജിംഗ് ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ബയോളജിക്കൽ പ്രൊഡക്ട്സും ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും ചേർന്ന് കണ്ടെത്തിയ കൊവിഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം പൂർത്തിയായതായി റിപ്പോർട്ട്. പരീക്ഷണം വിജയിച്ചാൽ, മരുന്ന് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിപണിയിൽ എത്തിയേക്കും.
പ്രതിവർഷം 10 കോടി മുതൽ 12 കോടി വരെ വാക്‌സിനുകൾ നിർമിക്കാനാണ് ചൈനയുടെ ശ്രമം.
വാക്‌സിൻ കണ്ടെത്തിയാൽ മനുഷ്യരാശിയുടെ നന്മയ്ക്കായി ലോകം മുഴുവൻ അത് വിതരണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അറിയിച്ചിട്ടുണ്ട്.