തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ആശുപത്രികൾക്കായി വി.എസ്. ശിവകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രതിരോധ, ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു. ചാക്ക നഗരാരോഗ്യ കേന്ദ്രം ,ഫോർട്ട് താലൂക്ക് ആശുപത്രി, വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രി, നഗരാരോഗ്യ കേന്ദ്രങ്ങളായ വെട്ടുകാട്, പാൽക്കുളങ്ങര, ജഗതി, ചാക്ക, രാജാജി നഗർ എന്നിവിടങ്ങളിലേയ്ക്ക് ഓക്‌സിജൻ കോൺസൺട്രേറ്റർ, നെബുലൈസർ, വീൽ ചെയറുകൾ, ബി.പി. അപ്പാരറ്റസുകൾ, മൈക്രോപിപ്പെറ്റ് ടിപ്പ് യെല്ലോ, ആംബുബാഗ്, മാസ്‌കുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്‌തു. 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതിൽ ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് വിതരണം ചെയ്‌തത്. പൂന്തുറ, കരിമഠം നഗരാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കായി അടുത്തഘട്ടത്തിൽ 17 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യും. വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പുതിയ കെട്ടിടത്തിനായി 60 ലക്ഷം രൂപ, പൂന്തുറ സി.എച്ച്.സിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ, ഫോർട്ട് ആശുപത്രിക്ക് പോർട്ടബിൾ വെന്റിലേറ്റർ, ഐ.സി.യു കോട്ട്, ലാപ്രോസ്‌കോപ്പിക് മെഷീൻ, പോർട്ടബിൾ എക്‌സ്‌റേ മെഷീൻ എന്നിവ സജ്ജമാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത, ഫോർട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാൻലി, ചാക്ക നഗരാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശരണ്യ, കൗൺസിലർമാരായ ബീമാപള്ളി റഷീദ്, ഡി. അനിൽകുമാർ, മുൻകൗൺസിലർ പി. പത്മകുമാർ, ചാക്ക, ജയചന്ദ്രൻ, അബനീന്ദ്രനാഥ്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.