technical-university

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലേക്കുള്ള 2019​-20 അദ്ധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന്റെ അഭിമുഖം ജൂൺ 2 മുതൽ 14 വരെ ഓൺലൈൻ വിഡിയോ കാളിംഗ് പ്ലാറ്റ്‌ഫോമായ 'ഗൂഗിൾ മീറ്റ് ' വഴി നടത്തും. ഷെഡ്യൂളിന്റെ വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അഭിമുഖവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 'phdadmission@ktu.edu.in' എന്ന ഇമെയിലിൽ ബന്ധപ്പെടണം.

ബിടെക് (പാർട്ട്‌ടൈം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബിടെക് (പാർട്ട്‌ടൈം) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.