അടൂർ : ഉത്ര കൊലക്കേസിൽ സ്ത്രീധന - ഗാർഹിക പീഡനക്കുറ്റം ചുമത്തി സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി ആർ.ജോസ് നാളെ ഉത്രയുടെ വീട്ടിലെത്തി തെളിവെടുക്കും.
സൂരജിന്റെ മാതാവും സഹോദരിയും ചേർന്ന് മകളെ പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിന് പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനിതാ കമ്മിഷൻ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് കെ.ജി.സൈമണിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ ഉത്രയുടെ വീട് സന്ദർശിച്ചിരുന്നു. സൂരജിന്റെ മാതാവ് രേണുകയും സഹോദരി സൂര്യയും മാദ്ധ്യമങ്ങളുമായി സംസാരിച്ചത് ചില തിരക്കഥകളുടെ അടിസ്ഥാനത്തിലാണെന്ന് സംശയമുണ്ട്.