തിരുവനന്തപുരം: കോട്ടൻഹിൽ ഗവ: എൽ.പി സ്കൂളിലെ കൂട്ടികൾക്കുള്ള ഈ വർഷത്തെ പാഠപുസ്തകം ജൂൺ ഒന്നിനു കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകുന്നു. കൊവിഡ് 19നെ തുടർന്ന് ലോക്ഡൗൺ ആകുകയും ജൂൺ ഒന്നിനു സ്കൂൾ തുറക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു പാഠപുസ്തകം വീടുകളിൽ എത്തിച്ചു നൽകുന്നത്.
ജൂൺ ഒന്നുമുതൽ വിക്ടേഴ്സ് ചാനൽ വഴി വിദ്യാഭ്യാസവകുപ്പ് ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുകയും ചെയ്യുമ്പോൾ തന്നെ കുട്ടികൾക്ക് പാഠപുസ്തകവും ലഭ്യമാക്കുകയാണു ലക്ഷ്യം.
രാവിലെ 10 മണിക്ക് വഴുതക്കാട് ഇടപ്പഴഞ്ഞിയിൽ താമസിക്കുന്ന ഒന്നാം ക്ലാസ്സുകാരൻ അഭീനാഥിനു ആദ്യം പുസ്തകം നൽകി തുടക്കം കുറിക്കുന്നു. തുടർന്ന് സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും അവരുടെ വീടുകളിൽ എത്തിക്കുവാൻ ശ്രമിക്കുന്നതാണു. ഹെഡ്മാസ്റ്ററും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്നാണു സ്കൂൾ ബസ്സിൽ പുസ്തകവുമായി വിതരണത്തിനു പോകുന്നത്.