modi

ന്യൂഡൽഹി: സ്വാശ്രയ ഭാരത പദ്ധതിയിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മാേദി കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷിക സന്ദേശത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വന്തം കാലിൽ നിൽക്കാനും പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കാനുള്ള സ്വാശ്രയ ഭാരത പദ്ധതി അതിനുള്ള പരിഹാരമാണ്. 20ലക്ഷം കോടിയുടെ പാക്കേജ് ആ ലക്ഷ്യത്തിലേക്കുള്ള പാതയാണ്. സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞപ്പോഴും ഇന്ത്യ മറ്റുള്ളവരെ ആശ്‌ചര്യപ്പെടുത്തുന്നു.

@പരിവർത്തനം വന്നു,​

ജനങ്ങളെ നമിക്കുന്നു

കഴിഞ്ഞ ഒരു വർഷം സർക്കാരിന് വൻ പങ്കാളിത്തം നൽകിയ ജനങ്ങളെ നമിക്കുന്നു. നേരിട്ടെത്തി ആശംസ നേരാൻ പറ്റാത്തതിനാലാണ് സന്ദേശം. ആറു വർഷം മുമ്പ് രാജ്യത്ത് വലിയ പരിവർത്തനത്തിനായി വോട്ടു ചെയ്‌തു. അഴിമതി തുടച്ചു നീക്കിയതുൾപ്പെടെ അഞ്ചു വർഷം വൻ പരിവർത്തനം കൊണ്ടുവന്നു. അന്ത്യോദയ, സൗജന്യ ഗ്യാസ്, സൗജന്യ വൈദ്യുതി, എല്ലാവർക്കും ശൗചാലയം തുടങ്ങി ലോകം പ്രശംസിച്ച പരിഷ‌്‌കാരങ്ങൾ നടപ്പാക്കി.ഒരു റാങ്ക് ഒരു പെൻഷൻ, ജി.എസ്.ടി, കാർഷിക താങ്ങുവില വർദ്ധിപ്പിക്കൽ എന്നിവയും നടപ്പാക്കി. സർജിക്കൽ ആക്രമണം, വ്യോമാക്രമണം എന്നിവയിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തി.

രാജ്യത്തെ കൂടുതൽ ഉന്നതിയിലെത്തിക്കാനാണ് വീണ്ടും ഈ സർക്കാരിനെ തിരഞ്ഞെടുത്തത്. ഒരു വർഷത്തിനിടെ സുപ്രധാന തീരുമാനങ്ങളെടുത്തു. രാജ്യത്തിന്റെ ഐക്യത്തിനായി 370-ാം വകുപ്പ് റദ്ദാക്കി, സുപ്രീംകോടതി വിധിയിലൂടെ അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിനുള്ള തടസം നീങ്ങി. കിരാത നിയമമായ മുത്തലാക്കിനെ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലിട്ടു. പൗരത്വ നിയമ ഭേദഗതി സഹാനുഭൂതിയുടെ ഉദാഹരണമാണ്. ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് നിയമനം, ഗഗൻയാൻ തുടങ്ങി ഇന്ത്യയുടെ വികസന യാത്രയ്‌ക്ക് പുതിയ ദിശ നൽകിയ നിരവധി തീരുമാനങ്ങളെടുത്തു. ഇനിയുമേറേ ചെയ്യാനുണ്ട്. എന്നിൽ കുറവുകളുണ്ടാകാം. രാജ്യത്ത് കുറവുകളില്ല. ജനങ്ങളുടെ ശക്തിയിലും ഊർജ്ജത്തിലുമാണ് വിശ്വാസമെന്നും സ്‌നേഹവും അനുഗ്രഹവുമാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.