michael-griger-

കൊവിഡ് വൈറസിന് പിന്നാലെ വീണ്ടും വൈറസുകൾ മനുഷ്യരാശിക്ക് ഭീഷണിയായി വരുന്നുണ്ടെന്ന് അമേരിക്കൻ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഫാമുകളിൽ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോഴികളിൽ നിന്നാവും ഈ വൈറസ് മനുഷ്യരിലേക്കെത്തുകയെന്നും ഡോ. മൈക്കിൾ ഗ്രിഗർ വിശദമാക്കുന്നു. കൊവിഡ് വൈറസിനേക്കാൾ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ പടരുകയെന്ന് ഹൗ ടു സർവൈവ് എ പാൻഡമിക് എന്ന പുസ്തകത്തിൽ അദ്ദേഹം വിശദമാക്കുന്നു.

ഭക്ഷണശൈലിയിൽ മാംസാഹാരം ഉൾപ്പെടുത്തുന്നതാണ് ഇത്തരം മഹാമാരികൾ മനുഷ്യരിലേക്ക് പടർന്നുപിടിക്കുന്നതിന് ഇടയാക്കുന്നതെന്ന് മൈക്കിൾ ഗ്രിഗർ പറയുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണ് വൈറസ് പടരുന്നത്. എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ അറിയാൻ പോലും നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് പുസ്തകത്തിൽ ഇദ്ദേഹം വിശദമാക്കുന്നു.

1997ൽ ഇങ്ങനെ വൈറസ് ബാധിച്ച കോഴികളെ കൊന്നൊടുക്കിയിരുന്നു, എന്നാൽ ഇവയെ കൊന്നൊടുക്കിയത് കൊണ്ട് മാത്രം വൈറസിനെ തുടച്ച് നീക്കാൻ സാധിച്ചിട്ടില്ല. സസ്യങ്ങളെ ആശ്രയിച്ചുള്ള ഭക്ഷണ രീതിയാണ് നമ്മള്‍ കൂടുതലായി പിന്തുടരേണ്ടതെന്നും വെജിറ്റേറിയൻ ഭക്ഷണശൈലിയെ പിന്തുണയ്ക്കുന്ന ഇദ്ദേഹം പറയുന്നു. ഇടുങ്ങിയ സ്ഥലത്ത് കോഴികളെ ഉത്പാദിപ്പിക്കുമ്പോൾ ഒന്നനങ്ങാൻ പോലും കോഴികൾക്ക് ഇടം ലഭിക്കാറില്ല. ഇത് ഇവയുടെ വിസർജ്യങ്ങളിൽ അമോണിയയുടെയും അംശം വളരെ കൂടിയ അളവിൽ കാണാൻ കാരണമാകും.

ഇത്തരം ഫാമുകളുടെ പരിസരം പോലും വൈറസ് പകരാൻ കാരണമാകുമെന്നുെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. . ലോകത്തെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കുന്ന വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊവിഡ് വൈറസെന്നും ഇദ്ദേഹം പറയുന്നു.

20ാം നൂറ്റാണ്ടിൽ പക്ഷിപ്പനി പലതവണ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത് മാരകമായ ഒരു വൈറസിന്‍റെ പരിവർത്തനത്തിന്റെ സൂചനകളാണ് നൽകുന്നതെന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യ സംബന്ധിയായും ഭക്ഷണ രീതികളെക്കുറിച്ചും നിരവധി പഠനം നടത്തിയിട്ടുള്ള അമേരിക്കൻ ശാസ്ത്രജ്ഞനാണ് മൈക്കിൾ ഗ്രിഗർ. ഭക്ഷണ രീതികൾ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ക്ലിനിക്കല്‍ ന്യൂട്രീഷൻ മേഖലയിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം.