ചരിത്രത്തിലേക്ക് കുതിക്കാൻ: അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഏറോ സ്പേസ് കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് രണ്ട് സഞ്ചാരികളുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാൻ തയ്യാറാക്കി നിർത്തിയിരിക്കുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.52നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.അവിചാരിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ന് രാവിലെ പത്രം വായനക്കാരിൽ എത്തുമ്പോഴേക്കും വിക്ഷേപണം നടന്നിരിക്കും. കഴിഞ്ഞ ബുധനാഴ്‌ച നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ മോശമായതിനാലാണ് മാറ്റിയത്