blasters
blasters

കൊച്ചി: കൊവിഡ് വൈറസ് പ്രതിരോധ പോരാട്ടത്തിൽ കേരള സർക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് 1,50,000 ഹൈഡ്രോക്‌സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾകൂടി സർക്കാരിന് സംഭാവന ചെയ്തു. ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ നേരത്തെ 1,00,000 ഗുളികകൾ നൽകിയിരുന്നു. ബ്ലാസ്റ്രേഴ്സ് അധികൃതർ മന്ത്രി ഇ പി ജയരാജന് ഗുളികകൾ കൈമാറി.