ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം കടന്നു. ഇതുവരെ 5,144 പേർക്ക് ജീവൻ നഷ്ടമായി. രോഗബാധ ഏറ്റവും കൂടുതൽ രൂക്ഷമായ മഹാരാഷ്ട്രയിൽ 2940 പുതിയ കൊവിഡ് രോഗികളും 99 മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 65,168 ആയി. മരണം 2197. ധാരാവിയിൽ 18 പുതിയ കൊവിഡ് രോഗികളും ഒരു മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
തമിഴ്നാട്ടിൽ 856 പുതിയ കൊവിഡ് രോഗികളും 6 മരണവുമാണ് ഇന്ന് ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 21,184 ആയി ഉയർന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടർച്ചയായ മൂന്നാംദിവസവും പുതിയ കൊവിഡ് രോഗികൾ ആയിരം കടന്നു. 1163 പുതിയ രോഗികളും 18 മരണവും. ആകെ കേസുകൾ 18,549. ഗുജറാത്തിൽ 412 പുതിയ കൊവിഡ് രോഗികളും 27 മരണവും. പശ്ചിമബംഗാളിൽ 317 പുതിയ രോഗികളും ഏഴു മരണവും. ജമ്മുകാശ്‌മീരിൽ 177, ഛത്തീസ്ഗഢിൽ 32, ഹരിയാനയിൽ 202 ,കർണാടകയിൽ 141 , ഒഡിഷ 96, ആന്ധ്രാപ്രദേശ് 131,പഞ്ചാബ് 36 എന്നിങ്ങനെയാണ് പുതിയ രോഗികൾ