ലോക്ക്ഡൗണിനിടയിലും ഏറ്റവുമധികം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുള്ള താരമാണ് നടി ഷോൺ റോമി. ടെറസിനു മുകളിൽ വച്ചുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വേറിട്ട വസ്ത്രപരീക്ഷണവുമായി വീണ്ടും ഒരു ഫാഷൻ ഫോട്ടോഷൂട്ടുമായാണ് നടിയുടെ രംഗപ്രവേശം
കർച്ചീഫ് കൊണ്ടുള്ള ഫാഷൻ പരീക്ഷണമാണ് ഇത്തവണ ഷോൺ റോമി നടത്തിയത്. മജന്ത നിറത്തിലുള്ള കർച്ചീഫ് കോണോട് കോൺ മടക്കിയാണ് ഷോൺ ടോപ്പായി ഉപയോഗിച്ചിരിക്കുന്നത്.
ദുൽഖറും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കമ്മട്ടിപ്പാടത്തിലെ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷോൺ ശ്രദ്ധനേടിയത്. കഴിഞ്ഞ വർഷമിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിലും ഷോൺ റോമി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.