india

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർദ്ധന. 24 മണിക്കൂറിനിടെ 8380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 193 പേർ മരിച്ചു. നിലവിലെ കണക്കനുസരിച്ച് ആകെ മരണം 5164 ആയി ഉയര്‍ന്നു. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,82,143 ആയി ഉയര്‍ന്നു. 89,995 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 86,984 പേര്‍ രോഗമുക്തി നേടി.

കൊവിഡ് കേസുകളില്‍ തുര്‍ക്കിയെയും മരണനിരക്കില്‍ ചൈനയെയും ഇന്ത്യ മറികടന്നിരുന്നു. 24 മണിക്കൂറിനിടെ 11264 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് പുതിയ രോഗികളെക്കാൾ കൂടുതൽ പേർക്ക് രോഗം ഭേദമാകുന്നത്. രോഗമുക്തി നിരക്ക് 47.40 ശതമാനമായാണ് ഉയർന്നത്. രോഗം ഇരട്ടിയാകുന്ന നിരക്ക് 15.4 ദിവസമായും ഉയർന്നു. മരണ നിരക്ക് 2.86 ശതമാനം.

അതേസമയം, ലോകത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ മരണം പുതുതായി രേഖപ്പെടുത്തിയ രാജ്യങ്ങളില്‍ അഞ്ചാമതുമാണ് ഇന്ത്യ. ആശങ്കപ്പെടുത്തുന്ന കണക്കാണിത്. യു.എസ്- 1212, ബ്രസീല്‍-1180, മെക്‌സിക്കോ-447, യുകെ-324 എന്നിങ്ങനെ പോകുന്നു ലോകത്ത് 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ കണക്കുകള്‍.

Highest spike of 8,380 new #COVID19 cases in the last 24 hours in India, 193 deaths reported. Total number of cases in the country now at 1,82,143 including 89995 active cases, 86984 cured/discharged/migrated and 5164 deaths: Ministry of Health and Family Welfare pic.twitter.com/CfNY1DVBtC

— ANI (@ANI) May 31, 2020