ബോളിവുഡിലെ വിഖ്യാത സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ബൈജു ബാവ്രയിൽ ദീപികാ പദുക്കോൺ നായികയാകും. വിജയ് ഭട്ടിന്റെ സംവിധാനത്തിൽ 1952- ൽ പുറത്തിറങ്ങിയ ബോളിവുഡ് ക്ളാസിക്കായ ബൈജു ബാവ്രയുടെ റീമേക്കാണിത്. മീനാകുമാരി ആയിരുന്നു ആ ചിത്രത്തിലെ നായിക.
ചിത്രത്തിലെ നായകനെ സഞ്ജയ് ലീലാ ബൻസാലി ഇതുവരെ തീരുമാനിച്ചിട്ടില്ല. സഞ്ജയ് ലീലാബൻസാലിയുടെ ഒടുവിൽ റിലീസായ പത്മാവതിലും ദീപിക പദുക്കോണായിരുന്നു നായിക.