കുടുംബ പ്രേക്ഷകരുടെ പ്രിയ മിനിസ്ക്രീൻ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ഭ്രമണമെന്ന പരമ്പരയിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ് സ്വാതി. ഭ്രമണത്തിന്റെ കാമറാമാനായ പ്രതീഷ് നെന്മാറായാണ് വരൻ.പ്രണയ വിവാഹമായിരുന്നു.ലോക് ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു വിവാഹം.ചെമ്പട്ടിലെ ദേവിയുടെ വേഷത്തിലൂടെയാണ് സ്വാതി മിനി സ്ക്രീനിൽ അരങ്ങേറിയത്.