namo

സിനിമയുടെ പേരിൽ രണ്ടു വട്ടം ഗിന്നസ്സ് റെക്കോർഡും, ദേശീയ അന്തർദേശീയ അവാർഡുകളും ലഭിച്ച വിജീഷ് മണി ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സംസ്കൃത സിനിമയാണ് നമോ. ഇന്ത്യയിലെ വിവിധ സംസ്ഥാനകളിലെ പ്രതിഭകൾ ഒന്നിക്കുന്ന ഈ ചലചിത്രത്തിൽ പുരാണ പ്രസിദ്ധമായ കൃഷ്ണകുചേലകഥയാണ് അവതരിപ്പിക്കപ്പെടുന്നത്.

ഒരു മാതൃകാ പ്രജയും മാതൃകാ രാജാവും തമ്മിലുള്ള അസാധാന ബന്ധം സൃഷ്ടിക്കുന്ന ജീവിത മുഹൂർത്തങ്ങളും വൈകാരികാനുഭൂതികളും ആവിഷ്കരിക്കപ്പെടുന്ന നമോ: എന്ന സിനിമയ്ക്ക് വേണ്ടി ഏറെ ത്യാഗം അനുഭവിച്ചിട്ടുണ്ട് ജയറാം എന്ന ചലച്ചിത്ര താരം. ശരീരഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തല മുണ്ഡചെയ്യുകയും ചെയ്ത അദ്ദേഹം കുചേലനായി ജീവിക്കുകയായിരുന്നു.

ഭജൻ സംഗീതജ്ഞനായ പത്മശ്രീ അനൂപ് ജലോട്ട ഈണം നല്കി ആലപിച്ച ഗാനം സംസ്കൃത ഭാഷയെ എന്നും നെഞ്ചേറ്റിയ സൂപ്പർ സ്റ്റാർ മോഹൻലാൽ അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ മെയ് മുപ്പത്തി ഒന്നിന് റിലീസ് ചെയ്യുന്നു.നിർമ്മാണം- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, കഥ, സംവിധാനം വിജീഷ് മണി തിരക്കഥ യു പ്രസന്നകുമാർ,
ക്യാമറ- എസ് ലോകനാഥൻ,പി.ആർ.ഒ -ആതിര ദിൽജിത്ത്,ബി. ലെനിൻ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കന്നു.