കറാച്ചി: കൊവിഡ് രോഗിയുടെ മൃതദേഹം കെെമാറാൻ വെെകിയതിൽ പാകിസ്ഥാനിലെ കറാച്ചി സിവിൽ ആശുപത്രിക്കെതിരെ ജനരോക്ഷം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രാത്രി നിരവധി ആളുകൾ ഇവിടെ തടിച്ച്കൂടി ഡോക്ടർമാർക്കും ആശുപത്രിക്കുമെതിരെ പ്രതിഷേധിച്ചു. മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം കെെമാറാൻ എടുത്ത കാലതാമസമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച പുലർച്ചെ 2.15ഓടെയാണ് ഇയാളെ ആശുപത്രിയിലെത്തച്ചത്. എന്നാൽ ചികിത്സക്കിടെ അദ്ദേഹം മരിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗിക്ക് കൊവിഡ് ടെസ്റ്റ് നടത്തുകയും പിന്നീട് പോസിറ്റീവാണെന്ന് പരിശോധനാഫലം വരികയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം രോഗിയുടെ ബന്ധുക്കൾ നിരസിക്കുകയായിരുന്നു.
ഇയാൾക്ക് കൊവിഡില്ലെന്നും ഡോക്ടർമാർ മനപ്പൂർവം പറയുന്നതെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. രാത്രി 10.30 ഓടെ 70ൽപ്പരം ആളുകൾ ആശുപത്രിയിൽ അതിക്രമിച്ച് കയറിയതായും അധികൃതർ പറയുന്നു. അവർ മൃതദേഹം ബലമായി പിടിച്ചെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സംബന്ധിച്ച ഒരു വീഡിയോയുമുണ്ട്. ആശുപത്രി കവാടത്തിൽ നിന്ന് നിരവധി ആളുകൾ പരിസരത്തുള്ള സ്ട്രച്ചറുകൾ നീക്കുന്നതും സാനിറ്റെെസറടക്കം നീക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
വെെറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സർക്കാർ പ്രോട്ടോക്കോൾ അനുസരിച്ചാണ് കെെമാറുന്നതെന്ന് സി എച്ച് കെ മെഡിക്കൽ സൂപ്രണ്ട് ഡോ.ഖാദിം ഹുസെെൻ ഖുറേഷി പറഞ്ഞു. ഞങ്ങൾ സർക്കാർ ജീവനക്കാരാണ്. സർക്കാർ പറയുന്നതാണ് അനുസരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ഈ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ഉണ്ടെന്ന് സംശയത്താൽ പരിശോധന നടത്തി. പരിശോധനാഫലം പുറത്തുവരാൻ സമയമെടുക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
ഒരു വനിതാ ഡോക്ടറെ മരിച്ചയാളിടെ ബന്ധുക്കൾ മർദ്ദിച്ചു. ആളുകെള രക്ഷിക്കാനാണ് ഡോക്ടർമാർശ്രമിക്കുന്നത്. ഡോക്ടർമാർക്ക് ആരോടും ശത്രുതയില്ലെന്ന് അവർ മനസിലാക്കണം. കുറേ അധികം ഡോക്ടർമാക്ക് കൊവിഡ് പോസ്റ്റീവായിട്ടുണ്ട്. അവർ ക്വാറന്റെെനിലാണെന്നും ഖുറേഷി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് എടുക്കും. സി.സി.ടി.വി ദൃശ്യങ്ങൾ കെെമാറാൻ പൊലീസ് ആശുപത്രി വൃത്തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
This is Karachi Civil Hospital. Doctors say over 70 persons attacked it's ER tonight at around 11am. Docs & staff remained unhurt.
— Sameer Mandhro (@smendhro) May 29, 2020
They say the attackers had iron rods, knives.
"KOI CORONA NAHEN HAI. YE SAB DOCTORS KA DRAMA HAI," they shouted. pic.twitter.com/MZsHllxbJ7