കാബൂൾ: അഫ്ഗാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മാദ്ധ്യമപ്രവർത്തകനടക്കം രണ്ടു പേർ മരിച്ചു. കാബൂളിലെ സ്വകാര്യ ടെലിവിഷൻ ചാനൽ സംഘം സഞ്ചരിച്ച വാൻ ലക്ഷ്യമാക്കിയായിരുന്നു സ്ഫോടനം. മരിച്ചവരിലൊരാൾ വാൻ ഡ്രൈവറാണ്. കുർദിഷ് ടി.വി ചാനലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കുർദിഷ് ടി.വി ജീവനക്കാരായ 15 പേരാണ് വാനിൽ ഉണ്ടായിരുന്നതെന്ന് ചാനലിന്റെ ന്യൂസ് ഡയറക്ടർ ജാവേദ് ഫർഹാദ് പറഞ്ഞു.
ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടി.വി ചാനൽ ജീവനക്കാരെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിൽ ആക്രമണം ഉണ്ടാകുന്നത്.