മലപ്പുറം: താനൂരിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് തിരൂരിലെ കുറ്റകൃത്യം. നെ‍‍ഞ്ചിനും വാരിയെല്ലിനും കുത്തേറ്റാണ് തലക്കടത്തൂർ അരീക്കാട് ചട്ടിക്കൽ വീട്ടിൽ ശിഹാബുദ്ദീൻ(22)​ ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബി.പി. അങ്ങാടി സ്വദേശി താവളം പറമ്പിൽ മുഹമ്മദ് അഹ്സൽ(21)​ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഓവുപാലത്തിന് താഴെ വെള്ളിയാഴ്ച വൈകിട്ട് മദ്യപിക്കുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന താനൂർ സ്വദേശി സൂഫിയാൻ,​ തെയ്യാല സ്വദേശി രാഹുൽ എന്നിവർ ചേർന്നാണ് ഇരുവരെയും കുത്തിവീഴ്ത്തിയത്. ശിഹാബുദ്ദീനും സൂഫിയാനും രാഹുലും നിരവധി കേസുകളിൽ പ്രതികളാണ്.