covid-19

തിരുവനന്തപുരം: കൊവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ സ്രവ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. കുവൈറ്റിൽ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചത്. കൊവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെ ഇയാളെ തിരിച്ച് വിളിക്കുകയായിരുന്നു. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

പരിശോധനയ്ക്ക് ശേഷം ഇയാൾ വീട്ടിലേക്കുപോയത് സ്വകാര്യവാഹനത്തിലാണ്. വിമാനത്താവളത്തിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത കേസിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ആലങ്കോട് സ്വദേശിക്ക് കുവൈറ്റിൽ വച്ച് കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി.