തിരുവനന്തപുരം: മദ്യവുമായി ബന്ധപ്പെട്ട് നാല് കൊലപാതകങ്ങളാണ് കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്തുണ്ടായത്. മദ്യം തലയ്ക്കു പിടിച്ചപ്പോൾ പെറ്റമ്മയാണെന്നോ അച്ഛനെന്നോ സുഹൃത്തെന്നോ നോക്കാതെ കൊന്നുതള്ളുകയായിരുന്നു. കോട്ടയം ചങ്ങനാശേരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയതും മലപ്പുറം തിരൂരിൽ പിതാവിനെ മകൻ കൊലപ്പെടുത്തിയതും മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ്.

തിരുവനന്തപുരം മംഗലത്തുകോണത്ത് കഴിഞ്ഞദിവസം മദ്യലഹരിയിൽ ആട്ടോഡ്രൈവറായ ശ്യാമിനെ (33) സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് ശിഹാബുദ്ദീൻ (22) എന്ന യുവാവ് കുത്തേറ്റ് മരിച്ചു.

​.