covid-19

കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു രോഗി കൂടി മരിച്ചു. കോഴിക്കോട് മാവൂർ സ്വദേശി സുലേഖ (55)​ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇവർക്ക് ഇവർക്ക് ഹൃദ്രോഗവും കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ബഹ്റിനിൽ നിന്ന് കഴിഞ്ഞ 20നാണ് ഇവർ നാട്ടിലെത്തിയത്. സുലേഖയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.