school-opening-

മുംബയ് : കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ ഇന്റർനെറ്റും കൊവിഡ് വ്യാപനവുമില്ലാത്ത പ്രദേശങ്ങളിലെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദൂരപ്രദേശങ്ങളിലെ സ്കൂളുകൾ തുറന്നുപ്വർത്തിക്കണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണിൽതന്നെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്‌കൂളുകൾ തുറക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഓൺലൈൻ പഠനസമ്പ്രദായം ഉപയോഗിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു ഉദ്ധവ് താക്കറെ ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുകയും അത് ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ തന്നെ സ്‌കൂളുകൾ പുനരാരംഭിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

കൊവിഡ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരിക്കലും തടസം സൃഷ്ടിക്കരുത്. അടുത്ത അധ്യയനവര്‍ഷം ജൂണില്‍ തന്നെ ആരംഭിക്കണം. രാജ്യത്തെ മറ്റുസംസ്ഥാനങ്ങൾക്ക് മഹാരാഷ്ട്ര ഒരു മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..