alcohol

തിരുവനന്തപുരം: മദ്യലഹരിയിൽ സുഹൃത്തിനെ അടിച്ചുകൊന്ന. തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബറിന് സമീപത്തുവെച്ചാണ് പ്രതി സതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുക്കോല സ്വദേശിയാണ്. ബാലരാമപുരത്ത് വച്ച് ഇന്നലെ രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ 33കാരൻ ശ്യാമാണ് മരിച്ചത്.

മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു കൊല നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.