പാരീസ് : ഇൗ സീസണിന്റെ തുടക്കം മുതൽ ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനിൽനിന്ന് ലോൺ വ്യവസ്ഥയിലെത്തി തങ്ങൾക്ക് വേണ്ടി കളിക്കുന്ന സ്ട്രൈക്കർ മൗറോ ഇക്കാർഡിയെ ഫ്രഞ്ച് ഫുട്ബാൾ ക്ളബ് പാരീസ് എസ്.ജി സ്വന്തമാക്കി. 27 കാരനായ ഇക്കാർഡിയെ നാലുവർഷത്തേക്കാണ് പി.എസ്.ജി സ്വന്തമാക്കിയത്.