ന്യൂഡൽഹി : 1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്ന ഇന്ത്യൻ ബോക്സർ ഡിങ്കോ സിംഗിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ലിവർ കാൻസർ രോഗത്തോടു പൊരുതുന്ന 41 കാരനായ ഡിങ്കോയെ മേയ് മാസമാദ്യം റേഡിയേഷൻ തെറാപ്പിക്കായി സ്വദേശമായ മണിപ്പൂരിൽനിന്ന് ഡൽഹിയിലെത്തിച്ചിരുന്നു. എന്നാൽ മഞ്ഞപ്പിത്തം ബാധിച്ചതിനെതുടർന്ന് നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഡൽഹിയിലേക്ക് വരുമ്പോൾ നെഗറ്റീവ് ആയിരുന്ന ഡിങ്കോ മണിപ്പൂരിൽ മടങ്ങിയെത്തിയ ശേഷമുള്ള പരിശോധനയിലാണ് പോസിറ്റീവായത്.