jingan

ന്യുൂഡൽഹി: ക്രിക്കറ്ര് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എന്നും എപ്പോഴും പ്രചോദനമാണെന്ന് ഇന്ത്യൻ ഡിഫൻഡറും കേരള ബ്ലാസ്‌റ്രേഴ്സ് മുൻ നായകനുമായിരുന്ന സന്ദേശ് ജിംഗാൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സഹഉടമ കൂടിയായിരുന്ന സച്ചിൻ ആസമയത്ത് പകർന്ന് നൽകിയ പോസിറ്റീവ് ചിന്തകളും പ്രചോദന വാക്കുകളും കരിയറിൽ ഏറെ ഗുണം ചെയ്‌തതായി കഴിഞ്ഞ ദിവസം ആൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷന്റെ ഫേസ് ബുക്ക് പേജിലെ ചാറ്റിൽ ജിംഗാൻ വ്യക്തമാക്കി.

ഐ.എസ്.എൽ ആദ്യ സീസണിലെ ഫൈനലിൽ എ.ടി.കെയോട് തോറ്റതോടെ ഞങ്ങൾ ആകെ തകർന്നുപോയി.ഞാൻ വളരെ ദു:ഖിതനും നിരാശനുമായിരുന്നു. വിഷമിച്ചിരിക്കുന്ന എന്റെയരികിൽ വന്ന് സച്ചിൻ ശാന്തമായി പറഞ്ഞു. സന്ദേശ് ആറാമത്തെ തവണയാണ് എനിക്ക് ലോകകപ്പ് സ്വന്തമാക്കാനായത്. ഇതിപ്പോൾ ഒറ്രത്തവണ പരാജയപ്പെട്ടപ്പോൾ തന്നെ ഇങ്ങനെ നിരാശനായാലോ. പതറാതെ വീണ്ടും വീണ്ടും ശ്രമിക്കൂ. അദ്ദേഹത്തിന്റെ ആ സമയത്തെ പോസിറ്രീവ് ഇടപെടൽ തന്റെ തുടർന്നുള്ള കരിയറിൽ മുന്നേറാൻ പ്രചോദനമായെന്ന് ജിംഗാൻ കൂട്ടിച്ചേർത്തു.