china-

ന്യൂഡൽഹി: ഇന്ത്യാ- ചൈനാ അതിർത്തി തർക്കം രൂക്ഷമായിരിക്കെ ലഡാക്കിൽ കൂടുതൽ ആയുധൾ വിന്യസിച്ച് ഇന്ത്യൻ സൈന്യം. പീരങ്കികൾ ഉൾപ്പെടെയുള്ള ആയുധസന്നാഹങ്ങളും വാഹനങ്ങളുമാണ് ലഡാക്കിലെ സംഘർഷ മേഖലയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്നത്. ലഡാക്കിന് സമീപം ചൈന 2,500ഓളം സൈനികരെയും പീരങ്കികൾ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തില്‍ൽ പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടക്കുകയാണ്.

പാംഗോങ് സൊ തടാകം, ഗൽവാന്‍ താഴ്‌വര എന്നിവയുള്‍പ്പെടെ തന്ത്രപ്രധാനമായ മേഖലകളിലാണ് ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ താത്കാലിക നിർമ്മിതികളും ചൈനീസ് സൈന്യം സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ

എന്നാൽ എത്ര വലിയ സമ്മർദ്ദമുണ്ടായാലും മേഖലയിലെ പഴയ അവസ്ഥയിലേക്ക് ചൈനീസ് സൈന്യം പിന്മാറാതെ തങ്ങൾ ഒരുചുവടുപോലും പിന്നോട്ടില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.