പെരിന്തൽമണ്ണ: വെങ്ങാട് കീഴ്മുറിയിൽ വീട് കേന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റാനുള്ള തയ്യാറെടുപ്പ് നടത്തിയ രണ്ടുപേരെ 25 ലിറ്ററോളം വാഷ് സഹിതം പൊലീസ് പിടികൂടി. കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാട് കീഴ്മുറി സ്വദേശികളായ കുന്നഞ്ചാത്തൊടി മണികണ്ഠൻ (34), മേലേപറമ്പത്ത് രവിരാജ് (38) എന്നിവരെ രഹസ്യവിവരത്തെ തുടർന്നാണ് കൊളത്തൂർ സി.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വാറ്റാനായി ഒന്നാംപ്രതിയുടെ പുരയിടത്തിൽ ആറടി ആഴമുള്ളതും കുഴിയെടുത്തതായും വാറ്റാനാവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിച്ചതായും പൊലീസ് പറഞ്ഞു.അന്വേഷണ സംഘത്തിൽ എസ്.ഐ റെജിമോൻ ജോസഫ്, എ.എസ്.ഐ ശിവദാസ്, സീനിയർ സി.പി.ഒമാരായ വിവേക്, ദീപക്, ഷറഫുദ്ദീൻ, സി.പി.ഒമാരായ മുഹമ്മദ് ഷക്കീൽ, പ്രിയജിത്, രാകേഷ് എന്നിവരുമുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.