help
സഹായം

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​ത​ന്റെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ല​ഭി​ച്ച​ ​തു​ക​യു​ടെ​ ​ഒ​രു​ ഭാ​ഗം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ന​ൽകി​ ​മാ​തൃ​ക​യാ​യി​ ​സി​റാ​ജ് ​എ​ന്ന​ ​കൊ​ച്ചു​ ​മി​ടു​ക്ക​ൻ.​ ര​ണ്ട് ​വ​ർ​ഷം​ ​മു​മ്പ് ​ടി​​ബി​ ​ബാ​ധി​ത​നാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക്ലാ​സി​ൽ​ ​പോ​കാ​ൻ​ ​ക​ഴി​യാതെ​ ​ചി​കി​ത്സ​യി​ലാ​യ​ ​സി​റാ​ജി​ന് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന്​ ​അ​നു​വ​ദി​ച്ച് ​കി​ട്ടി​യ​ ​തു​ക​യു​ടെ​ ​ഒ​രു​വി​ഹി​തമാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​ന​ൽ​കു​ന്ന​തി​നാ​യി​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​ഹ​ണി​ ​കെ​ ​ദാ​സി​നെ​യും​ ​എ​സ്.​ഐ.​ ​രാ​ജേ​ന്ദ്ര​ൻ​ ​നാ​യ​രെ​യും​ ​എ​ൽ​പ്പി​ച്ച​ത്. പ​ര​പ്പ​ന​ങ്ങാ​ടി​ ​എ​.എം​.യു​.പി​ ​സ്‌​കൂ​ൾ,​ ​അ​ഞ്ചാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യും,​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ഉ​ള്ള​ണം​ ​നോ​ർ​ത്ത് ​പു​ളി​ക്ക​ല​ക​ത്ത് ​അ​മ്മാ​റ​ത്ത് ​വീ​ട്ടി​ൽ​ ​മു​നീ​റി​ന്റെ​ ​മ​ക​നു​മാ​യ​ ​സി​റാ​ജ് ​ത​നി​ക്ക് ​ചി​കി​ത്സ​യ്ക്കാ​യി​ ​ഗ​വ​ൺ​മെ​ന്റ് ​ന​ൽ​കി​യ​ ​തു​ക​യി​ൽ​ ​നി​ന്നും​ 2,000​​​ ​രൂ​പ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെത്തി​ ​കൈ​മാ​റി​യ​ത്. ധ​ന​സ​ഹാ​യം​ ​ല​ഭി​ച്ച​ ​തു​ക​ ​മു​ഖ്യ​മ​ന്ത്രി​ക്ക്​​ ​കൈ​മാ​റ​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​സി​റാ​ജ് ​പി​താ​വുമൊത്ത് ​പ​ര​പ്പ​ന​ങ്ങാ​ടി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​സി​റാ​ജ് ​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​കാ​ല​ത്തും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​താ​ൻ​ ​സ്വ​രു​ക്കൂ​ടി​യ​ തു​ക​ ​ഇ​ത്ത​ര​ത്തി​ൽ​ ​സം​ഭാ​വ​ന​ ​നൽകി​യി​രു​ന്നു. കൂ​ലി​പ്പണി​ക്ക് ​പോ​യി​ ​കു​ടും​ബ​ ​ജീ​വി​തം​ ​ക​ഴി​ക്കു​ന്ന​യാ​ളാ​ണ് ​സി​റാ​ജി​ന്റെ​ ​പി​താ​വ് ​.