താനൂർ: ദേവധാർ ഗവ. ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി ലോക് ഡൗണിൽ വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുകയാണ് സ്കൂൾ അധികൃതർ. ആർക്കും എന്തും വെയ്കാം എടുക്കാം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളിലെ എത് കുട്ടിക്കും തന്റെ വീട്ടിലുള്ള പഴം, പച്ചക്കറി തുടങ്ങിയ സാധനങ്ങൾ സ്കൂളിൽ എത്തിക്കാം, അവരുടെ വീട്ടിൽ ഇല്ലാത്ത സാധനങ്ങൾ കൊണ്ടു പോവുകയും ചെയ്യാം. വെള്ളിയാഴ്ച മുതലാണ് പരിപാടി.