പെരിന്തൽമണ്ണ: ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾക്ക് ഓൺലൈൻ വഴി സൗജന്യ പരിശീലനം തുടരുന്നു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി അടക്കമുള്ള കോഴ്സുകളിലേക്ക് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ക്ലാസ് നൽകുന്നത്. ഓഡിയോ, വീഡിയോ സ്കാൻഡ് നോട്ട്സ് എന്നിവയിലൂടെ കുട്ടികൾക്ക് രാവിലെ 10 മുതലാണ് ക്ലാസുകൾ. അന്നേ ദിവസത്തെ ക്ലാസിനെ ആസ്പദമാക്കി രാത്രി എട്ടിന് പരീക്ഷ നടത്തുകയും വിദ്യാർഥികൾക്ക് സ്വയം വിശകലനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. നിലമ്പൂർ അമൽ കോളജ്, എം.എസ്.ഐ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലും ഓൺലൈൻ ക്ലാസ് നടത്തിവരുന്നു.കൂടുതൽ വിവരങ്ങൾക്ക് 9495999675, 9495999676,