മലപ്പുറം: മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 114 കേസുകൾ രജിസ്റ്റർ ചെയ്തു.നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 85കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 103പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 65 വാഹനങ്ങളും പിടിച്ചെടുത്തു.